സി.ഐ അടക്കമുള്ളവർ ക്വാറൻറീനിൽ കാഞ്ഞിരംകുളം പൊലീസ് സ്​റ്റേഷൻ പ്രവർത്തനം അവതാളത്തിലായി

വിഴിഞ്ഞം: മൂന്ന് പൊലീസുകാർക്ക് കോവിഡ് ബാധിച്ച്​ സി.ഐ അടക്കമുള്ള പൊലീസുകാർ ക്വാറൻറീനിൽ പ്രവേശിച്ചതോടെ കാഞ്ഞിരംകുളം പൊലീസ് സ്​റ്റേഷൻ പ്രവർത്തനം അവതാളത്തിലായി. 40 പേരുണ്ടായിരുന്ന സ്​റ്റേഷനിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ളത് അഞ്ചുപേർ മാത്രം. കമ്യൂണിറ്റി വ്യാപനമുണ്ടായ പുല്ലുവിളയടക്കമുള്ള മേഖലയിലെ പിക്കറ്റ് പോസ്​റ്റുകൾ നിയന്ത്രിക്കാനും നിലവിൽ ആളില്ലാത്ത അവസ്ഥയായി. വിഴിഞ്ഞത്ത് ഞായറാഴ്​ച അമ്പതുപേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആശവർക്കറും രണ്ട് ഗർഭിണികളും ഉൾപ്പെടെ 12 പേർക്ക് പോസിറ്റിവായി. ആശാ വർക്കറുമായി സമ്പർക്കമുണ്ടായ മൂന്ന് നഴ്സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ആശാ പ്രവർത്തകരും ക്വാറൻറീനിൽ പ്രവേശിച്ചു. രോഗവ്യാപനം സംശയിക്കുന്ന പൂവാറിലും അടിമലത്തുറയിലും കോവളത്തും ഇന്നലെയും പരിശോധന നടന്നില്ല. പുല്ലുവിളയിൽ ഞായറാഴ്​ച 21 പേർക്ക് രോഗം പോസിറ്റിവായി. നേരത്തേ രോഗം പോസിറ്റിവായി താൽക്കാലിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവിടെ 38 പേർക്ക് രോഗം ഭേദമായത് ആശ്വാസം പകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.