പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

തിരുവനന്തപുരം: ഇടവ ആലുംമൂട് വലിയപള്ളി മഖ്ബറയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടാത്തതിൽ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന് ജില്ല പ്രസിഡൻറ്​ അഡ്വ. നസീർ ഹുസൈനും സെക്രട്ടറി അഡ്വ. എ.എം.കെ നൗഫലും പ്രതിഷേധം രേഖപ്പെടുത്തി. പ്രതിയുടെ ചിത്രങ്ങൾ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങളുൾ​െപ്പടെ അയിരൂർ പൊലീസിന് കൈമാറിയിട്ടും പ്രതിയെ പിടികൂടാത്തത് ദുരൂഹമാണ്. ഇക്കാര്യത്തിൽ പൊലീസ്​ മേധാവികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.