അവശനിലയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലാക്കി

ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാശുപത്രിക്ക് മുന്‍വശത്തെ വെയിറ്റിങ്‌ഷെഡില്‍ രക്തം ഛര്‍ദിച്ച നിലയില്‍ കണ്ടെത്തിയയാളെ ആശുപത്രിയിലാക്കി. കരിച്ചയില്‍ സ്വദേശി രാജുവിനെയാണ് ബുധനാഴ്ച രാവിലെ ഏഴ്​ മണിയോടെ വെയിറ്റിങ്‌ഷെഡില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ചികിത്സലഭ്യമാക്കാന്‍ വൈകിയെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ജസ്​റ്റിന്‍ജോസ് പറഞ്ഞു. കഴിഞ്ഞദിവസം താലൂക്കാശുപത്രിയിലെത്തി കാലിലെ മുറിവിന് ഇയാള്‍ ചികിത്സതേടിയിരുന്നു. മുറിവ് ​െവച്ചുകെട്ടുകയും മരുന്ന് നൽകയും ചെയ്തു. ആശുപത്രിയില്‍ വിശ്രമിക്കാനും ആവശ്യപ്പെട്ടു. എന്നാലിയാള്‍ പുറത്തുപോവുകയാണുണ്ടായത്. അവശനിലയില്‍ കിടക്കുന്നതായി ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാധികൃതരെയും ​െപാലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കുകയും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലാക്കാന്‍വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി കൗണ്‍സിലര്‍ കെ. ശോഭന പറഞ്ഞു. കോവിഡ്‌സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള കാലതാമസമാണ് ഉണ്ടായതെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.