ദേശസാൽകൃത ബാങ്കുകളെ സംരക്ഷിക്കുക -ബെഫി

തിരുവനന്തപുരം: ബാങ്ക് ദേശസാത്​കരണത്തി​ൻെറ 51ാം വാർഷിക ദിനത്തോടനുബന്ധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ഫേസ്ബുക്ക് സെമിനാർ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പൊതുമേഖല ബാങ്കുകളെ പൊതുമേഖലയിൽ തന്നെ സംരക്ഷിച്ച് നിർത്തണമെന്നും കോർപറേറ്റ് അനുകൂല സ്വകാര്യവത്​കരണ നയങ്ങളെ ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിങ്​ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, ബെഫി അഖിലേന്ത്യ പ്രസിഡൻറ്​ സി.ജെ. നന്ദകുമാർ, ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധുരി, പി. സദാശിവൻ പിള്ള, എ.കെ. രമേഷ്, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.