തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൈപ്പർ മാർക്കറ്റുകൾക്കെതിരെ പകർച്ചവ്യാധി ഒാർഡിനൻസ് പ്രകാരം കേസെടുക്കാൻ പൊലീസിന് നിർദേശം. മുന്നറിയിപ്പുകൾ പാലിക്കാത്തതും നിരുത്തരവാദപരവുമായ നടപടികൾ മൂലം കോവിഡ് കേസുകൾ വര്‍ധിക്കുന്നുണ്ട്. സാമൂഹികഅകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. *സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങിസൂക്ഷിക്കണം. അത്യാവശ്യ സമയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. *മാസ്ക് ധരിക്കാത്ത 5386 സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ക്വാറൻറീന്‍ ലംഘിച്ച 14 പേര്‍ക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.