ശ്രീപത്മനാഭസ്വാമി ക്ഷേത്രം: നിലവിലെ ഭരണച്ചുമതല ജില്ല ജഡ്​ജി അധ്യക്ഷനായ സമിതിക്ക്​

തിരുവനന്തപുരം: നിയമവ്യവഹാരങ്ങളിൽ കുടുങ്ങിയതിനെ തുടർന്ന്​ കോടതി നിർദേശാനുസരണം ജില്ല ജഡ്​ജി അധ്യക്ഷനായ സമിതിയാണ്​ നിലവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തി​ൻെറ ഭരണച്ചുമതല നിർവഹിക്കുന്നത്​. 2014 ഏപ്രിലിൽ താൽക്കാലിക സംവിധാനമെന്ന നിലയിലാണ്​ ഭരണസമിതിക്ക്​ സുപ്രീംകോടതി നിർദേശം നൽകിയത്​. ജില്ല ജഡ്​ജിക്ക്​ പുറ​െമ ക്ഷേത്രം തന്ത്രി, പെരിയ നമ്പി, ജില്ല കലക്​ടർ, ഒാഡിറ്റർ എന്നിവരടങ്ങുന്നതാണ്​ ഇൗ സമിതി. പുതിയ വിധിയിലും പുതിയ ഭരണസമിതി വരുന്നതുവരെ നിലവിലെ സമിതിക്കാണ്​ ചുമതല നൽകിയിരിക്കുന്നത്​. അതേസമയം, പുതിയ ഭരണസമി​തിയെ ആര്​ നിയോഗിക്കുമെന്നതടക്കം കാര്യങ്ങൾ വിധിപ്പകർപ്പ്​ വിശദാംശങ്ങളിലേ ലഭ്യമാകു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകൾ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവയും. രണ്ട്​ തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചാണെന്നും തുറക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നുമാണ്​ രാജകുടുംബം പറയുന്നത്​. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇത്​ ക്ഷേത്രത്തിന്​ കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. 2012 ലാണ് ഗോപാല്‍ സുബ്രഹ്​മണ്യത്തിനെ ജസ്​റ്റിസുമാരായ ആര്‍.എം. ലോധ, എ.കെ. പട്‌നായക് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേസില്‍ അമിക്കസ്‌ക്യൂറിയായി നിയമിച്ചത്. 2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രഹ്​മണ്യം സുപ്രീംകോടതിയില്‍ 575 പേജ് ഉള്ള റിപ്പോർട്ട്​ സമർപ്പിച്ചു. എന്നാല്‍ 2018 നവംബര്‍ 25ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്​മണ്യം സുപ്രീംകോടതിക്ക് കത്ത് നല്‍കി. കേസി​ൻെറ അന്തിമവാദം സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് ഗോപാല്‍ കത്ത് നല്‍കിയത്. കോടതി ഈ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് അമിക്കസ് ക്യൂറി ഇല്ലാതെയാണ് കേസി​ൻെറ അന്തിമവാദം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.