'ആൻറിജൻ' അത്ര നിസ്സാരമല്ല ^മുഖ്യമ​ന്ത്രി

'ആൻറിജൻ' അത്ര നിസ്സാരമല്ല -മുഖ്യമ​ന്ത്രി തിരുവനന്തപുരം: ആൻറിജന്‍ ടെസ്​റ്റിനെപ്പറ്റി തെറ്റായ പ്രചാരണങ്ങളുണ്ടായ സാഹചര്യത്തിൽ വിശദീകരണവും വ്യക്തതയുമായി മുഖ്യമന്ത്രി. കോവിഡ്​ വൈറസിന് രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉള്‍ഭാഗവും പ്രോട്ടീന്‍ എന്ന പുറംഭാഗവും. പി.സി.ആര്‍ പരിശോധന ന്യൂക്ലിക് ആസിഡ് ഭാഗവും ആൻറിജന്‍ പരിശോധന പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്​റ്റ്​ ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിർണയത്തിന് സഹായകരമാണ്. പി.സി.ആര്‍ ചെയ്ത് ഫലം കിട്ടാന്‍ നാലുമുതല്‍ ആറ്​ വരെ മണിക്കൂര്‍ വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം. ആൻറിജന്‍ ടെസ്​റ്റിന് അരമണിക്കൂര്‍ മതി. ടെസ്​റ്റ്​ നടത്തുന്നിടത്ത് തന്നെ ഫലവും അറിയാം. ലാബിൽ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായാലും ചിലരില്‍ പി.സി.ആര്‍ ടെസ്​റ്റ്​ പോസിറ്റിവായെന്ന്​ വരാം. വൈറസി‍ൻെറ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇൗ സാഹചര്യത്തില്‍ ആൻറിജന്‍ ടെസ്​റ്റ്​ ചെയ്താല്‍ നെഗറ്റിവായിരിക്കും. രോഗലക്ഷണമുള്ളവരില്‍ ആൻറിജന്‍ ടെസ്​റ്റ്​ നെഗറ്റിവായാല്‍ പോലും സുരക്ഷക്കുവേണ്ടി പി.സി.ആര്‍ നടത്താറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.