വീണ്ടും ലോക്​​ഡൗൺ: ദരിദ്രർക്ക്​ ജീവിതം വീണ്ടും കൈവിടുന്നു

തിരുവനന്തപുരം: ഇളവുകൾക്കിടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ലോക്​​ഡൗൺ വന്നതോടെ താളം തെറ്റി ജനജീവിതം. കോവിഡ്​ രോഗികളുടെ എണ്ണവും സമ്പർക്ക വ്യാപനവും കുതിച്ചതോടെ രോഗിയെ പിന്തുടർന്ന്​ പിടിക്കലും വീണ്ടും അടച്ചുപൂട്ടലും സർക്കാർ ആരംഭിച്ചു​. പൊന്നാനിക്കു പുറമെ തലസ്ഥാന നഗരത്തിലാണ്​ നിലവിൽ ട്രിപ്​ൾ ലോക്​​ഡൗൺ​. മറ്റ്​ ജില്ലകളും കടുത്ത നിയന്ത്രണത്തിലേക്ക്​ പോയേക്കുമെന്നാണ്​ സൂചന. എറണാകുളം ഉൾപ്പെടെ സാധ്യത പട്ടികയിലുണ്ടെന്നാണ്​ സൂചന. എറണാകുളം കൂടി അടച്ചു​പൂട്ടിയാൽ സംസ്ഥാനത്തി​ൻെറ ഭരണ, വ്യാപാര കേന്ദ്രങ്ങൾ പൂർണമായും നിശ്ചലമാകും. രോഗത്തോടൊപ്പം ജീവിക്കുക എന്ന സ​ന്ദേശമാണ്​ മുഖ്യമന്ത്രിയും സർക്കാറും നൽകുന്നത്​. പക്ഷേ, മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ട്രിപ്​ൾ ലോക്​ഡൗൺ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നു​. സമ്പദ്​വ്യവസ്ഥയുടെ നീണ്ട അടച്ചു​പൂട്ടലിൽനിന്ന്​ കരകയറി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന തൊഴിൽ വിഭാഗങ്ങളും ദലിതർ, സ്​ത്രീകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരുമാണ്​ ദുരിതത്തിലേക്ക്​ വീഴുന്നത്​. ദേശീയതലത്തിൽ പ്രഖ്യാപിച്ച ആദ്യഘട്ട ലോക്​ഡൗൺ കാലയളവിൽ സർക്കാർ ഭക്ഷ്യവസ്​തുക്കൾ സൗജന്യമായി വിതരണം ചെയ്​തു. ഇളവായതോടെ അത്​ നിലച്ചു. തിരുവനന്തപുരത്ത്​ വൈറസ്​ ബാധ ഏറെ കൂടിയ നഗരസഭക്ക്​ കീഴിലെ മൂന്ന്​ തീരദേശ വാർഡുകളിൽ മാത്രമാണ്​ സൗജന്യ റേഷൻ നൽകുന്നത്​. കൂലിേവല ചെയ്യുന്നവർ, ഒാ​േട്ടാ-ടാക്​സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, വ്യാപാര സ്​ഥാപനങ്ങളി​െലയും ഹോട്ടലുകളിലെയും ബേക്കറികളി​െലയും ജീവനക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവർ ദുരിതത്തിലാണ്​​. ആദ്യ ലോക്​​ഡൗണിനുശേഷം വ്യാപാരസ്ഥാപനങ്ങളിലും സ്വകാര്യ ഒാഫിസുകളിലും 50 ശതമാനത്തിനും​ തൊഴിൽ നഷ്​ടമായി. വേതനം വെട്ടിക്കുറക്കുകയും ചെയ്​തു. യാത്രാ നിയന്ത്രണത്തോടെ പച്ചക്കറി, പലവ്യഞ്​ജന വരവ്​ നിലച്ചു. ആളുകൾ അവശ്യസാധനങ്ങൾ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നു​. സാധനങ്ങളുടെ വില വർധിക്കുന്നെന്ന പരാതി വ്യാപകമാണ്​. തൊഴിൽ നഷ്​ട​മാകുന്നവർക്ക്​ ബദൽ വരുമാനത്തിന്​ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ്​ ആക്ഷേപം​. മറിച്ചായാൽ കടുത്ത ദാരിദ്ര്യത്തിലേക്കാകും ഇൗ വിഭാഗം വീഴുക. കെ.എസ്​. ശ്രീജിത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.