കല്ലമ്പലം: ഇന്ത്യൻ തപാൽ വകുപ്പിൻെറ ചലിക്കുന്ന എ.ടി.എം പദ്ധതിക്ക് നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ തുടക്കം. കോവിഡ്കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആവശ്യമായ പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് ആധാറിൻെറ സഹായത്തോടെ മറ്റ് ചാർജുകൾ ഒന്നും ഈടാക്കാതെ വീടുകളിൽ എത്തി നേരിട്ട് നൽകുന്ന പദ്ധതിയാണ് ഇന്ത്യൻ തപാൽ വകുപ്പിൻെറ ചലിക്കുന്ന എ.ടി.എം പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് സുബാഷ് ഇരുപത്തിയെട്ടാംമൈൽ വാർഡ് മെംബർ യമുന ബിജുവിന് ആധാർ വഴി പണം നൽകി നിർവഹിച്ചു. ആറ്റിങ്ങൽ പോസ്റ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഹരിഹരൻ. വെട്ടിയറ പോസ്റ്റ് ഓഫിസ് ജീവനക്കാരായ ബിജിന അജയകുമാർ. വാർഡ് വികസന സമിതിയംഗം പൈവേലിക്കോണം ബിജു, എ.ഡി.എസ് അംഗം ഗീത, തൊഴിലുറപ്പ് കൺവീനർമാരായ സുജാത, രാധാമണി, അജിത, പൊതുപ്രവർത്തകൻ അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.