സ്വർണ കടത്ത്: ബി.ജെ.പി പ്രതിഷേധിച്ചു

പാറശ്ശാല: സ്വർണം കടത്ത് അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ അമരവിള വില്ലേജ് ഓഫിസിനു മുന്നില്‍ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡൻറ്​ അമ്പലം അജയ​ൻെറ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന കൗണ്‍സില്‍ അംഗം കൊല്ലയില്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ നെടിയാംകോട് അജേഷ്, മണ്ഡലം സെക്രട്ടറി മഞ്ചവിളാകം പ്രദീപ്, മോര്‍ച്ച നേതാക്കളായ പനയംമൂല ഗോപന്‍, അനിവേലപ്പന്‍, ഐ.സി. രാജേഷ്, കെ.സി. അനില്‍, സുധീഷ്. കൊടുംകര ജയന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ സംസാരിച്ചു. bjp pradhishetham ചിത്രം.കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡൻറ്​ അമ്പലം അജയ​ൻെറ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.