ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത് ^എസ്.ഡി.പി.ഐ

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത് -എസ്.ഡി.പി.ഐ തിരുവനന്തപുരം: കോവിഡ്-19 സാമൂഹിക വ്യാപനഭീതിയുള്ള പൂന്തുറ പ്രദേശത്ത് കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്​ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം മുഖ്യമന്ത്രിക്കും മേയര്‍ക്കും നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യണം. പ്രദേശത്ത് അനാവശ്യ പരിഭ്രാന്തി സൃഷ്​ടിക്കാതെ ആരോഗ്യ-സേവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും അഷറഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.