'എൽ.എസ്​.എസ്​-യു.എസ്​.എസ്​ ഫലം പ്രസിദ്ധീകരിക്കണം'

കുണ്ടറ: കഴിഞ്ഞവർഷം നടത്തിയ എൽ.എസ്​.എസ്​/യു.എസ്​.എസ്​ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കണമന്ന് കെ.എസ്​.ടി.എ കുണ്ടറ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ്​ സമരത്തിന് മുളവന: മുളവനയുടെ വികസനത്തെ അവഗണിക്കുന്ന എം.എൽ.എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയുടെയും പഞ്ചായത്തംഗങ്ങളുടെയും നിലപാടുകൾക്കെതിരെ പ്രക്ഷോഭം നടത്താൻ കോൺഗ്രസ്​ മുളവന വാർഡ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് വൈ. റോയി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ.വൈ. ലാലൻ ഉദ്ഘാടനം ചെയ്തു. ബഷീർ അനുസ്​മരണം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്​ ബഷീർ അനുസ്​മരണവും കൃതികളുടെ പ്രദർശനവും നടത്തി. വിജയമ്മ ജസ്​റ്റിൻ അനുസ്​മരിച്ചു. സെക്രട്ടറി ലാൽസൺ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.