കണ്ണനല്ലൂർ മൈതാനത്തെ പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തി

(ചിത്രം) കണ്ണനല്ലൂർ: കണ്ണനല്ലൂർ മൈതാനത്തെ സർക്കാർ വക പുറമ്പോക്ക് ഭൂമി റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തി. ക്ഷേത്രഭൂമി ഒഴിച്ചുള്ള സ്ഥലമാണ് എൽ.ആർ തഹസിൽദാർ ജാസ്മിൻ ജോർജി​ൻെറ നേതൃത്വത്തിൽ അളന്നത്. നാലേക്കർ പതിനൊന്ന് സൻെറ്​ സ്ഥലമാണ് സർക്കാർ ഭൂമി. ക്ഷേത്രത്തി​ന്​ ഒരേക്കർ ഒമ്പത് സൻെറ്​ സ്ഥലമുണ്ട്​. കണ്ണനല്ലൂരിൽ ഷോപ്പിങ്​ കോംപ്ലക്സ് നിർമിക്കാനുള്ള സ്ഥലം പുറ​േമ്പാക്കിൽ നിന്നാകും കണ്ടെത്തുക. ഇതിനായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും നബാർഡ്​ ഉ​േദ്യാഗസ്ഥരും വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. അതിനുശേഷമാവും തുടർനടപടികൾ. മത്സ്യ മാർക്കറ്റ് നിൽക്കുന്ന ഭാഗത്താകും ഷോപ്പിങ്​ കോംപ്ലക്സ് നിർമിക്കുക. തിങ്കളാഴ്ച ക്ഷേത്രഭൂമി കെട്ടി തിരിക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് രംഗത്തെത്തിയതോടെ ഡെപ്യൂട്ടി കലക്ടറും തഹസിൽദാരും സ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചിരുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാറി​ൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. യുവാവിനെ ക്വാറൻറീൻ ​കേന്ദ്രത്തിലേക്ക് മാറ്റി മയ്യനാട്: ദുബൈയിൽ നിന്നെത്തി വീടിനടുത്തുള്ള അടച്ചുപൂട്ടിയ മുറിയിൽ കഴിഞ്ഞ യുവാവിനെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറ്റി. വ്യാപാരികളുടെ പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. കൂട്ടിക്കട സ്വദേശിയായ യുവാവ് ശനിയാഴ്ച വൈകുന്നേരമാണ് ദുബൈയിൽനിന്ന്​ എത്തിയത്. ഇയാൾക്ക് ക്വാറൻറീനിൽ കഴിയാൻ കരിക്കോട് ടി.കെ.എം കോളജ് ഹോസ്​റ്റലിലാണ് മുറി ഏർപ്പാടാക്കിയിരുന്നത്. അവിടേക്ക് പോകാതെ യുവാവ് കൂട്ടിക്കടയിൽ എത്തുകയായിരുന്നു. ഇക്കാര്യം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിഞ്ഞില്ല. ഇരവിപുരം പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്നാണ്​​ യുവാവിനെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.