അശ്ലീല വിഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ​

(ചിത്രം) കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചയാളെ അറസ്​റ്റ്​ ചെയ്തു. കാരുവേലിൽ രതീഷ് ഭവനിൽ രതീഷിനെയാണ്​ (30) എഴുകോൺ പൊലീസ്​ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. എഴുകോൺ എസ്.ഐ ബാബുകുറുപ്പ്, ജി.എസ്.ഐ ചന്ദ്രബാബു, ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ ശ്യാം, സൈബർസെൽ സി.പി.ഒ വിബു എസ്.വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു​. പെരുമൺ ദുരന്തം: 32ാം വാർഷികം ആചരിച്ചു കൊല്ലം: 105 പേരുടെ മരണത്തിന് കാരണമായ പെരുമൺ ട്രെയിൻ ദുരന്തത്തി​ൻെറ 32ാം വാർഷികം ആചരിച്ചു. അനുസ്മരണസമ്മേളനം ഡോ. കെ.വി. ഷാജി ഉദ്​ഘാടനം ചെയ്തു. പി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ഡോ. രാജശേഖരൻ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ്, കെ.വി. ജയകൃഷ്ണൻ, അപ്സര ശശികുമാർ, പെരുമൺ ഷാജി, ആർ.പി. പണിക്കർ, പെരുമൺ വിജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.