തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ അറബിക്, സംസ്കൃതം, ഉർദു ഭാഷകൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ക്ലാസുകളിൽ ഭാഷാവിഷയങ്ങൾ ഉൾപ്പെടാത്തതിനാൽ കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ഭാഷാ വിഷയങ്ങൾക്കും ക്ലാസുകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. എങ്കിലും പത്താംക്ലാസിൽ മാത്രമാണ് രണ്ടു ക്ലാസുകൾ നടന്നിട്ടുള്ളത്. മറ്റ് ക്ലാസുകളുടെ ഷൂട്ടിങ് പോലും ആരംഭിച്ചിട്ടില്ല. അടിയന്തരമായി ക്ലാസുകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.പി. ഫിറോസ്, വൈസ് പ്രസിഡൻറുമാരായ സലാഹുദ്ദീൻ കൊല്ലം, എം.എ ഹംസ എറണാകുളം, മുസ്തഫ വയനാട്, ഹിഷാമുദ്ദീൻ പത്തനംതിട്ട, അബ്ദുൽ മജീദ് കാസർകോട്, മുഹമ്മദ് സഹൽ മലപ്പുറം, ലൈലാ ബീവി തിരുവനന്തപുരം, സെക്രട്ടറിമാരായ സിറാജ് മദനി എറണാകുളം, അനസ് എം. അഷ്‌റഫ്, നിഹാസ് പാലോട്, ഉമർ മുള്ളൂർക്കര, നബീൽ കൊല്ലം, മുനീർ കിളിമാനൂർ, സുമയ്യ തങ്ങൾ, സി.എസ്. സാബിറ തൃശൂർ എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.