മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിക്കുന്ന ഫേസ്​ബുക്ക്​ പോസ്​റ്റുമായി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ എടുത്തുപറയുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങളാണ് പോസ്​റ്റിൽ സൂചിപ്പിക്കുന്നതെന്ന് വ്യക്തം. 'മുഖ്യവികസന മാര്‍ഗം' എന്ന തലക്കെട്ടിലാണ് പോസ്​റ്റ്​. സ്വര്‍ണം പ്രവാസി നാട്ടില്‍നിന്നുവരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട് എന്നാണ്​ പോസ്​റ്റിൽ പറയുന്നത്​. കോവിഡ് വ്യാപനത്തെ തുടർന്ന്​ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ആരോപണത്തി​ൻെറ പശ്ചാത്തലത്തിൽ കൂടിയാണ്​ ജേക്കബ്​ തോമസി​ൻെറ പോസ്​റ്റ്​ ​ശ്രദ്ധേയമാകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.