തെർമൽ സ്കാനറുമായി റേഷൻ കട

കൊല്ലം: കുന്നത്തൂരിലെ റേഷൻ കടയിൽ കാർഡ് ഉടമകളെ പരിശോധിക്കാൻ തെർമൽ സ്കാൻ സംവിധാനവും. കുറ്റിയിൽ ശ്യാമിൻെറ ചുമതലയിലുള്ള കൊല്ലം കുന്നത്തൂരിലുള്ള എ.ആർ.ഡി 125ാം നമ്പർ റേഷൻകടയിലാണ് ശരീരോഷ്മാവ് പരിശോധിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇതിൻെറ ഉദ്ഘാടനം നിർവഹിച്ചു. മാസ്ക് വിതരണം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജയലക്ഷ്​മി നിർവഹിച്ചു. 'ഭൂമി കൈയേറി മരം മുറിച്ച സംഭവം വിജിലൻസ് അന്വേഷിക്കണം' വെളിയം: മാലയിൽ മറവൻകോട് മിച്ചഭൂമിയിൽ സർക്കാർ വക സ്ഥലത്തുനിന്ന മരം മുറിച്ചുകടത്താൻ ശ്രമിച്ച സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഓടനാവട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കൊട്ടറ വിക്രമൻനായർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.