തിരുവനന്തപുരം: പൊലീസ് സേനയില്‍ ജൂണ്‍ 30 വരെയുള്ള ഒഴിവുകളിലേക്ക് നേരേത്തയുള്ള പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നായിരിക്കും നിയമനം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഏഴായിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ ആശങ്ക അസ്ഥാനത്താണ്. 2019 ജൂലൈ ഒന്നിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി 2020 ജൂണ്‍ 30ന് അവസാനിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനപ്രക്രിയ പൂര്‍ത്തിയാകുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വര്‍ഷമാണ് വേണ്ടത്. അടുത്ത ഒരുവര്‍ഷത്തേക്ക് വരുന്ന ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് പിഎസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് പട്ടിക കാലയളവില്‍ 1200 താല്‍ക്കാലിക ട്രെയിനി കോണ്‍സ്റ്റബിള്‍ തസ്തിക അനുവദിക്കാറുണ്ട്. താല്‍ക്കാലിക ട്രെയിനി തസ്തിക കൂടി ഉള്‍പ്പെടുത്തി പി.എസ്.സിക്ക് 5626 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല അടുത്ത വര്‍ഷത്തേക്ക് വരാവുന്ന ഒഴിവുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതുകൊണ്ട് ഉദ്യോഗാർഥികള്‍ക്ക് നഷ്ടമുണ്ടാകില്ല. കാലാവധി കഴഞ്ഞ റാങ്ക് പട്ടികയില്‍ 7577 പേരാണ് ഉണ്ടായിരുന്നത്. ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നേരേത്തയുള്ള പട്ടികയില്‍നിന്ന് തന്നെയാണ് നിയമനം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.