ഇലക്​ട്രിക്​ വെഹിക്കിൾ: ഉപദേഷ്​ടാവ്​ എതിർത്തില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇലക്​ട്രിക്​ വെഹിക്കിൾ പദ്ധതിയെ സർക്കാറി​ൻെറ ഇ മൊബിലിറ്റി ഉപദേഷ്​ടാവ്​ അശോക്​ ജുൻജുൻവാല എതിർത്തെന്നത്​ അടിസ്ഥാനരഹിതമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 2018 ഡിസംബർ 10ന്​ തിരുവനന്തപുരത്ത്​ ഇലക്​ട്രിക്​ വെഹിക്കിൾ പോളിസി സ്​റ്റോക്​ ഹോൾ​േഡഴ്​സ്​ വർക്​ഷോപ്പിൽ പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇത്​ സർക്കാറി​​ൻെറ സുതാര്യതയുടെ ഉദാഹരണമാണ്​. വർക്​ഷോപ്പിൽ അശോക്​ ജുൻജുൻവാല പ​െങ്കടുത്ത്​ സംസാരിച്ചത്​ ഇലക്​ട്രിക് വെഹിക്കിൾ ബാറ്ററിയുടെ ചെലവ് കുറയ്​ക്കുന്നതിനെക്കുറിച്ചാണ്​. ഇ.യു പോളിസിക്ക്​ അനുകൂലവാദം നിരത്തി. ബാറ്ററിയെപറ്റി ചില സാ​േങ്കതികവാദഗതിയും ചൂണ്ടിക്കാട്ടി. ഇത്​ മറച്ചുവെച്ച്​ അടിസ്ഥാനരഹിത പ്രചാരണമാണ്​ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.