നഗ്​നനൃത്തം സര്‍ക്കാര്‍ അറിഞ്ഞാണോയെന്ന് സി.പി.എം വ്യക്തമാക്കണം ^മുല്ലപ്പള്ളി

നഗ്​നനൃത്തം സര്‍ക്കാര്‍ അറിഞ്ഞാണോയെന്ന് സി.പി.എം വ്യക്തമാക്കണം -മുല്ലപ്പള്ളി തിരുവനന്തപുരം: ക്രഷര്‍ യൂനിറ്റ്​ ഉദ്ഘാടന ഭാഗമായി മന്ത്രി എം.എം. മണിയുടെ നിയോജക മണ്ഡലമായ ഉടുമ്പന്‍ചോലയിലെ രാജപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ലംഘിച്ച് നിശാവിരുന്നും നഗ്​നനൃത്തവും അരങ്ങേറിയത് മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അറിവോടെയാണോയെന്ന് തുറന്നുപറയാന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിപാടി ഉദ്ഘാടനം ചെയ്​തത്​ മന്ത്രി മണിയാണ്. നാലുവര്‍ഷത്തിനിടെ ഇതുപോലെ അനിയന്ത്രിതമായി ക്വാറി ലൈസന്‍സ് നല്‍കുകയും മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടാക്കുകയും ചെയ്ത ഭരണം കേരളത്തിലുണ്ടായിട്ടില്ല. ജില്ല ഭരണകൂടം സ്‌റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച ക്രഷര്‍ യൂനിറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ട്. വിവാദ മുതലാളിയില്‍നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയെന്ന്​ പറയുന്നു. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണത്രെ വിവാദ ഉടമ. ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായി മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ബന്ധമു​െണ്ടന്നത് ലജ്ജാകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.