സുഭിക്ഷ കേരളം പദ്ധതിയുടെ മറവിൽ സർക്കാർ ഭൂമി കൈയേറി മരം മുറിച്ചു

വെളിയം: സുഭിക്ഷ കേരളം പദ്ധതിയുടെ മറവിൽ വെളിയം മറവൻകോട്​ സർക്കാർ ഭൂമി കൈയേറി മരം മുറിച്ചതായി പരാതി. മരം മുറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ. 13 റബർ, രണ്ട് പ്ലാവ് എന്നിവ മുറിച്ചുകടത്താൻ ഞായറാഴ്ചയാണ് ശ്രമമുണ്ടായത്. എന്നാൽ, പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇത് തടഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ പുനലൂർ ആർ.ഡി.ഒ ശശികുമാർ, കൊട്ടാരക്കര തഹസിൽദാർ പത്മചന്ദ്രക്കുറുപ്പ് എന്നിവർ ഭൂമി സന്ദർശിച്ചു. വെളിയം കൃഷി ഓഫിസറുടെ അപേക്ഷയിൽ ജില്ല കൃഷി അധികൃതർ സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻെറ ഭാഗമായി വെളിയത്തെ ദലിതർക്കും ആദിവാസികൾക്കും നൽകിയ ഭൂമിയിലെ മരങ്ങളാണ് പ്രാദേശിക രാഷ്​ട്രീയക്കാർ മുറിച്ചതെന്ന് ആർ.ഡി.ഒ പറഞ്ഞു. കലക്ടർക്ക് ഇതിൻെറ റിപ്പോർട്ട് നൽകുമെന്നും ആർ.ഡി.ഒ പറഞ്ഞു. നിലവിൽ മേഖലയിലെ 144 ഏക്കർ സർക്കാർ ഭൂമിയിൽ പലരും കൈയേറിയതിൻെറ കേസ് വിജിലൻസ് അന്വേഷണത്തിലാണ്. ഇതിനിടയിലാണ് വീണ്ടും ഇവിടെ ഭൂമി കൈയേറ്റം നടന്നത്. യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ ഓയൂർ: യുവാക്കളുടെ വധിക്കാൻ ശ്രമിച്ച കേസിൽപ്രതി പിടിയിൽ. നെട്ടയം പൊരിയക്കോട് അനിൽഭവനിൽ അനിൽകുമാറാണ് (40) അറസ്​റ്റിലായത്. മീയന ഖാദി ജങ്ഷനിൽ കുന്നുവിള വീട്ടിൽ ഷൈജു (24), സീന മൻസിലിൽ ഷൈജു (18) എന്നിവരെയാണ് തടിക്കഷണംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. യുവാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട അനിൽ മടങ്ങുകയും തടിക്കഷണവുമായി തിരികെയെത്തി വഴിയിൽ കാത്തുനിന്ന് ഇതുവരെയും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും അനിൽ ഓടി രക്ഷപ്പെട്ടു. പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്ര​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.