സര്‍ക്കാര്‍ ആശുപത്രിയോടുള്ള അവഗണനക്കെതിരെ പ്രതിഷേധം

കുളത്തൂപ്പുഴ: ആദിവാസി കോളനികളും തോട്ടം തൊഴിലാളികളും ദലിത് വിഭാഗങ്ങളും താമസിക്കുന്ന കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിക്കുനേരെയുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് ജനകീയസമിതി. വൈകുന്നേരമായി കഴിഞ്ഞാല്‍ യാതൊരുവിധത്തിലുമുള്ള ആരോഗ്യസഹായവും പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല. പുനലൂര്‍ താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഒരു താലൂക്കില്‍ ഒന്നിലധികം താലൂക്കാശുപത്രികള്‍ അനുവദിക്കാന്‍ നിയമമില്ലെന്ന വാദമുന്നയിച്ചാണ് സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം സംബന്ധിച്ച് നാട്ടുകാരുടെ അവശ്യങ്ങളെ അധികൃതര്‍ തടഞ്ഞിരുന്നത്. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ അവഗണിച്ച് ആരോഗ്യരംഗത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പല കേന്ദ്രങ്ങളെയും പരിഗണിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ റോയി ഉമ്മന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.