പുനലൂര്‍: പുനലൂർ -മടത്തറ മലയോര ഹൈവേയിലെ പുനലൂര്‍ പട്ടണത്തിലെ വെട്ടിപ്പുഴ പാലത്തിൻെറ വീതി വര്‍ധിപ്പിക്കാൻ നടപടിയില്ലാത്തത് ഗതാഗതകുരുക്കിന് ഇടയാക്കും. ദേശീയപാതയില്‍ പുതിയ മലയോര ഹൈവേ വന്നുചേരുന്ന ഭാഗത്തിനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് ഈ പാലം. ഈ പാതയിൽ ടാറിങ്ങിന് വിശാലമായ വീതിയാണുള്ളത്. 20 വർഷം മുമ്പ് പുനര്‍നിർമിച്ച ഈ പാലത്തിന് മലയോരഹൈവേ നിലവാരത്തിലുള്ള വീതിയില്ലാത്തതാണ് പ്രശ്നം. മലയോരഹൈവേ തുറക്കുന്നതോടെ അധികമായി ആയിരക്കണക്കിന് വാഹനങ്ങളാകും ഇതുവഴി കടന്നുവരിക. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ പൂര്‍ണമായി തുറക്കുമ്പോള്‍ ഉണ്ടാകുന്ന വാഹനത്തിരക്കുകൂടി പരിഗണിക്കുമ്പോള്‍ വെട്ടിപ്പുഴ പാലത്തിൻെറ വീതിക്കുറവ് പട്ടണത്തിലെ ഗതാഗതപ്രശ്‌നത്തിന് വഴിവെക്കും. ഇപ്പോള്‍ പാലത്തിൻെറ ഇരുവശവും നടപ്പാത നിര്‍മിക്കുന്നതിന് മാത്രമേ അനുമതിയുള്ളൂ. ഈ പാതയിലെ കരവാളൂരിലെ കെ.ഐ.പി കനാല്‍ പാലത്തിൻെറ വീതി ഇരട്ടിയോളം വര്‍ധിപ്പിച്ചതുപോലെ വെട്ടിപ്പുഴ പാലത്തിൻെറയും വീതി കൂട്ടേണ്ടതുണ്ട്. വനമഹോത്സവം സമാപനം ഇന്ന് തെന്മലയിൽ; നെടുങ്ങല്ലൂർ പച്ചയിൽ തൈനടും പുനലൂർ: ഒരാഴ്ച നീണ്ട സംസ്ഥാന വനമഹോത്സവത്തിൻെറ സമാപനം ചൊവ്വാഴ്ച തെന്മലയിൽ നടക്കും. നെടുങ്ങല്ലൂർ പച്ച വനത്തിൽ വനപരിസ്ഥിതി പുനഃസ്ഥാപന തൈനടീൽ, തെന്മലയിൽ വനമഹോത്സവം സമാപന വെബിനാർ എന്നിവയാണ് പ്രധാന പരിപാടികൾ. വകുപ്പിൻെറയും ആനപെട്ടകോങ്കൽ നെടുങ്ങല്ലൂർപച്ച വനയാത്ര സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ ഇവിടത്തെ ഉൾവനത്തിൽ വൈകീട്ട് മൂന്നിന് തൈനടീൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുമ്പ് കൊടുംവനമായിരുന്നതും പിന്നീട് തരിശായതുമായ നെടുങ്ങല്ലൂർ പച്ചയിൽ അഞ്ചുവർഷം കൊണ്ട് 25 ഹെക്ടർ സ്ഥലത്താണ് നിത്യഹരിത വനങ്ങളിലും ഇലപൊഴിയാകാടുകളിലുമുള്ള പ്രത്യേകതരം വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കുന്നത്. തെന്മലയിൽ വൈകീട്ട് നാലരക്ക് വെബിനാർ മന്ത്രി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.