വിവരങ്ങൾ വിരൽത്തുമ്പിൽ; മൺറോതുരുത്തിൽ ഡിജിറ്റൽ സർവേ

മൺറോതുരുത്ത്: വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ വികസനത്തിന് പ്രയോജനപ്പെടുത്താൻ മൺറോതുരുത്ത് പഞ്ചായത്ത്. പഞ്ചായത്തിലെ ലഭ്യമാകുന്ന എല്ലാ വിവരങ്ങങ്ങളും ശേഖരിച്ച് േക്രാഡീകരിച്ച് അവശ്യാനുസരണം കൃത്യതയോടെ അനായാസം ഉപയോഗിക്കാവുന്ന രീതിയിൽ തയാറാക്കുന്നതിനായി ഡിജിറ്റൽ സർവേക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ഈരാളുങ്കൽ കോഒാപറേറ്റിവ് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. േഡ്രാൺ ഉപയോഗിച്ചും നേരിട്ടും വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ഡേറ്റാബാങ്ക് തയാറാക്കും. റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, തോടുകൾ, ആറ്, കായൽ ഇവയെല്ലാം ഈ രീതിയിൽ മാപ്പ് ചെയ്യും. ഭാവിയിൽ പ്രളയമോ മറ്റ് ദ​​ുരന്തങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഇത് ഉപയോഗപ്പെടുത്താം. കൈയേറ്റങ്ങൾ കൃത്യമായി കണ്ടെത്താനും തടയാനും സാധിക്കും. ഒാരോ വീടി​ൻെറയും ഫോട്ടോ, തറ വിസ്​തീർണം, കുടുംബാംഗങ്ങളുടെ ഉൾ​െപ്പടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും, തെരുവ് വിളക്ക്, പൊതുടാപ്പ്, കണ്ടൽകാടുകൾ, ടൂറിസം സാധ്യത, പെതു കെട്ടിടങ്ങൾ, കടവുകൾ, ബസ് സ്​റ്റാൻഡ്, ടൂറിസം സർക്യൂട്ട് ഉൾ​െപ്പടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ ഇമേജ് സഹിതം ശേഖരിക്കും. ഭാവിയിൽ വികസന പദ്ധതികൾ ആസൂത്രണം അനായാസവും കൃത്യമായും സ്ഥലം സന്ദർശിക്കാതെ ഓഫിസിൽ ഇരുന്ന് ചെയ്യാൻ കഴിയും. േഡ്രാൺ മാപ്പിങ്ങി​ൻെറ സ്വിച്ച് ഓൺ മൺറോ െഡ്രെവിൽ പഞ്ചായത്ത് പ്രസിഡൻറ്​ ബിനു കരുണാകരൻ നിർവഹിച്ചു, വികസന സമിതി അധ്യക്ഷൻ അഭിജിത്, സെക്രട്ടറി ഇ.എഫ്. ജോസഫ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.