പൊട്ടിയൊഴുകുന്ന മലിനജലം; ദുരിതമായി ചാല മാർക്കറ്റ്​ റോഡിലെ ഫ്രണ്ട്​സ്​ നഗർ

തിരുവനന്തപുരം: ചാല മാർക്കറ്റ്​ റോഡിലെ ഫ്രണ്ട്​സ്​ നഗറിൽ മാസങ്ങളായി പൊട്ടിയൊഴുകുന്ന ഡ്രെയിനേജ്​ വ്യാപാരികൾക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. കഴിഞ്ഞ കുറെനാളായി ഇവിടത്തെ മാൻഹോൾ നിറഞ്ഞാണ്​ മാലിന്യം കലർന്ന മലിനജലം വഴിയിലൂടെ ഒഴുകുന്നത്​. മഴക്കാലത്ത്​ വളരെ ദുരിതമായിരുന്നു അവസ്ഥയെന്നാണ്​ പരിസരവാസികൾ പറയുന്നത്​. പൊട്ടിയൊഴുകുന്ന മലിനജലത്തിൽ ചവിട്ടി മാത്രമേ നടക്കാൻ കഴിയൂ​. ചാല കൗൺസിലറോടും മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഡ്രെയിനേജ്​ ഓഫിസിലും പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരമായില്ലെന്ന്​ വ്യാപാരികൾ പറയുന്നു. വീണ്ടും പരാതിയുമായി ഇവർ രംഗത്തുവന്നതോടെ ഇന്നലെ രാവിലെ തൊഴിലാളികളെത്തി മാൻഹോൾ മൂടി എടുത്തുമാറ്റി തടസ്സം നീക്കി. പുറത്തേക്കുള്ള മലിന ജലത്തിന്‍റെ ഒഴുക്ക്​ താൽക്കാലികമായി നിന്നെങ്കിലും പുറത്ത്​ കെട്ടിക്കിടക്കുന്ന മലിനജലം ജനങ്ങൾക്ക്​ ബുദ്ധിമുട്ടാകുകയാണ്​. മാൻഹോൾ പൂർണ സജ്ജമാക്കി ഒഴുക്ക്​ സുഗമമാക്കിയെങ്കിൽ മാത്രമേ പ്രശ്നത്തിന്​ ശാശ്വത പരിഹാരമ​ുണ്ടാകുകയുള്ളൂവെന്നാണ്​ വ്യാപാരികൾ പറയുന്നത്. താൽക്കാലികമായി നടത്തിപ്പോകുന്ന പരിഹാര മാർഗങ്ങൾ ഇരട്ടി ദുരിതമാണ്​ സൃഷ്ടിക്കുന്നത്​. അടിയന്തരമായി അധികൃതരുടെ ശ്രദ്ധപതിയണമെന്നും ശാശ്വതപരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഫോട്ടോ PB 1 ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.