കിളിമാനൂർ: സി.പി.എം ലോക്കൽ കമ്മിറ്റി സമ്മേളനം മുതൽ ഉടലെടുത്ത വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നു. കർഷകസംഘം വെള്ളല്ലൂർ വില്ലേജ് സമ്മേളനത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അനധികൃത കൈകടത്തലെന്ന് ആരോപണം. പാർട്ടി ഭാരവാഹികളുടെ സമ്മേളനവും അംഗങ്ങളുടെ ഫ്രാക്ഷൻ തീരുമാനവും അട്ടിമറിച്ചതായും ആരോപിച്ച് 50ഓളം പ്രവർത്തകർ കർഷകസംഘം വിടാനൊരുങ്ങുന്നു. കഴിഞ്ഞദിവസം ചേർന്ന കർഷകസംഘം വില്ലേജ് സമ്മേളനമാണ് വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് അലസിയത്. നിലവിൽ കർഷകസംഘം പ്രസിഡൻറായി പ്രവർത്തിക്കുന്ന ലാലിനെ മാറ്റണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ സംഘം ഐകകണ്ഠ്യേന തെരഞ്ഞെടുത്ത ലാൽ തന്നെ തുടരണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ സമ്മേളനത്തിൽ വാഗ്വാദമായി. കർഷക സംഘം സെക്രട്ടറി ബിലഹരി ജി.ആർ, ലാൽ എന്നിവരുടെ നേതൃത്വത്തിൽ കർഷസംഘം നിർമിച്ചുനൽകുന്ന വീടിന്‍റെ പണി അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ പ്രസിഡൻറിനെ മാറ്റാൻ കഴിയില്ലെന്ന് പ്രവർത്തകർ പറഞ്ഞു. എൽ.സി സെക്രട്ടറി വഴങ്ങാതെ വന്നതോടെ സെക്രട്ടറി രാജിവെക്കുന്നതായി അറിയിച്ചു. ഇതോടെ സമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.