കിളിമാനൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. 'ഗാന്ധി എന്ന വെളിച്ചം' വിഷയത്തിൽ സി.യു.സി ജില്ല കൺവീനർ എ.കെ. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എ.ആർ. ഷമീം അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ ജോഷി, പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. മനോഹരൻ, വാർഡ് മെംബർമാരായ ശ്രീലത ടീച്ചർ, ഷീജ സുബൈർ, യാസീൻ ഷെരീഫ്, അരുൺരാജ് എന്നിവർ സംസാരിച്ചു. സോമൻ, രാജേഷ്, അൽത്താഫ്, അനസ്, ഷാജി അടയമൺ, ഫൈസൽ, ഷിഹാബുദ്ദീൻ, ഷാഫി എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സ്വാതന്ത്ര്യ സമര സേനാനി അടയമൺ നാരായണൻ കാണിയുടെ കുടുംബാംഗങ്ങളെയും, പഴയകാല കോൺഗ്രസ് പ്രവർത്തകരെയും, തൊഴിലുറപ്പ് തൊഴിലാളികളെയും, ഐ.എൻ.ടി.യു.സി പ്രവർത്തകരെയും ആദരിച്ചു. കിളിമാനൂരിൽ പൊലീസ് കരുതൽ തടങ്കലിൽ വെച്ച യാസീൻ ഷെരീഫിനെ അനുമോദിച്ചു. അൽ അമീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.