എസ്​.സി.ടി കോളജിലെ നാല്​ വകുപ്പുകൾക്ക്​ എൻ.ബി.എ അക്രഡിറ്റേഷൻ

തിരുവനന്തപുരം: സിൽവർ ജൂബിലി ആഘോഷിക്കുന്ന പാപ്പനംകോട്​ ശ്രീചിത്തിര തിരുനാൾ കോളജ്​ ഓഫ്​ എൻജിനീയറിങ്ങിലെ (എസ്​.സി.ടി) നാല്​ വകുപ്പുകൾക്ക്​​ നാഷനൽ ബോർഡ്​ ഓഫ്​ അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം. മെക്കാനിക്കൽ, ഓട്ടോ​മൊബൈൽ, കമ്പ്യൂട്ടർ സയൻസ്​, ഇലക്​ട്രോണിക്സ്​ ആൻഡ്​​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​ വകുപ്പുകൾക്കാണ് മൂന്ന്​ വർഷത്തേക്ക്​ കൂടി അംഗീകാരം. യു.കെ ആസ്ഥാനമായ ബർമിങ്​ഹാം സിറ്റി യൂനിവേഴ്​സിറ്റിയു​മായി സഹകരിച്ചുള്ള ട്വിന്നിങ്​ പ്രോഗ്രാമിനുള്ള ധാരണപത്രവും കോളജ്​ ഒപ്പുവെച്ചതായി കോളജ്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക്​ ഇതുവഴി ബർമിങ്​ഹാം സിറ്റി യൂനിവേഴ്​സിറ്റിയിലും പഠിക്കാനുള്ള അവസരം ലഭിക്കും. 2022 ബാച്ചിലെ 383 വിദ്യാർഥികൾക്ക്​ മികച്ച തൊഴിലവസരം ലഭ്യമാക്കാനായി. ആറാം സെമസ്റ്ററിൽ പഠിക്കുന്ന 131 വിദ്യാർഥികൾക്ക് ഇതിനകം അന്താരാഷ്ട്ര കമ്പനികളിൽ ജോലി ഓഫർ ലഭിച്ചിട്ടുണ്ട്​. 15ലധികം സ്റ്റാർട്ടപ്പുകൾക്കും തുടക്കമായി. പ്രിൻസിപ്പൽ ഡോ. വി. ശ്യാം പ്രകാശ്​, വകുപ്പ്​ മേധാവികൾ, ഡീൻമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.