ബാലരാമപുരം: വർഷങ്ങളായി ശുചീകരണമില്ലാതെ കിടക്കുന്ന പൊട്ടക്കിണറ്റിൽനിന്ന് സ്വർണം സൂക്ഷിക്കുന്ന ലോക്കറും മൂർഖൻ പാമ്പിനെയും കണ്ടെത്തി. നെയ്യാർമേളയുടെ ഭാഗമായി ആറാലൂംമൂട് കാളചന്തയിലെ കിണർ ശുചീകരിക്കുന്നതിനിടെയാണ് അമ്പത് കിലോയിലേറെ ഭാരം വരുന്ന ലോക്കർ ലഭിച്ചത്. ലോക്കർ പുറത്തെടുക്കുന്നതിനിടെയാണ് കിണറ്റിനുള്ളിൽ നിന്നും മൂർഖൻപാമ്പിനെയും കണ്ടെത്തിയത്. നാല് ദിവസമായി ശുചീകരണം നടത്തി വന്നിരുന്ന കിണറിനുള്ളിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോക്കർ കണ്ടത്. മുന്ന് അറകളുള്ള ലോക്കറിന്‍റെ പൂട്ട് തുറന്ന നിലയിലായിരുന്നു. സംഘാടകർ അറിയിച്ചതോടെ പൊലീസെത്തി ലോക്കർ കൊണ്ടുപോയി. തുടർന്ന് വാവ സുരേഷും ഫയർഫോഴ്സ് സംഘവുമെത്തി കിണറ്റിനുള്ളിലിറങ്ങി സാഹസികമായി മൂർഖൻ പാമ്പിനെ പിടികൂടി പുറത്തെത്തിച്ചു. കൂടുതൽ അന്വേഷണം നടത്തുമെന്നും മോഷണത്തിന്‍റെ ഭാഗമായിട്ടാണോ ലോക്കർ കിണറിൽ ഉപേക്ഷിച്ചതെന്നുമുള്ള അന്വേഷണം നടത്തുമെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു. lockar blpm kinar blpm ചിത്രം ആറാലുംമൂട് കന്നുകാലി ചന്തയിലെ കിണർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.