പൊലീസിനെ കണ്ട്​ ഓടിയ പോക്സോ കേസ്​ പ്രതി കിണറ്റിൽ വീണു

നെടുമങ്ങാട്: പോക്സോ കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൊലീസിനെ കണ്ട്​ ഓടി കിണറ്റിൽ വീണു. നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ജിബിനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജിബിൻ വിചാരണക്ക്​ ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷനൽ ഡിസ്ട്രിക്ട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുമായി നെടുമങ്ങാട് പൊലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിലെത്തിയതും ഇയാൾ ഓടി. മതിൽ ചാടി പൊട്ടക്കിണറ്റിൽ വീണു. വിവരമറിഞ്ഞ്​ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഒടുവിൽ പൊലീസ് അനുനയിപ്പിച്ച് ഇയാളെ കിണറ്റിൽ നിന്നും കരയിലിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ : പ്രതി ജിബിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.