തിരുവനന്തപുരം: ജൻഡർ ന്യൂട്രൽ യൂനിഫോമുകൾ മുഴുവൻ സ്കൂളുകളിലും നടപ്പാക്കണമെന്ന നിർബന്ധം സർക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ല സമിതി സംഘടിപ്പിച്ച ടീൻസ്പേസ് കൗമാര വിദ്യാർഥി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാടിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നവരായി വിദ്യാർഥികൾ മുന്നിലുണ്ടാകണം. കൗമാരത്തെ ചൂഷണം ചെയ്തു കൊണ്ട് ലഹരി റാക്കറ്റുകൾ സജീവമാണ്. ഇത്തരം സാമൂഹിക വിരുദ്ധരെ തിരിച്ചറിയാനും അധികാരികളുടെ ശ്രദ്ധയിലേക്കെത്തിക്കാനും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥി സമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷമീൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അൽഫഹദ് പൂന്തുറ അധ്യക്ഷതവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്‍റ് പ്രഫ. അബ്ദു റഷീദ്, സെക്രട്ടറി നസീർ വള്ളക്കടവ്, വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി ഫാരിസ് സ്വലാഹി എന്നിവർ ആശംസയർപ്പിച്ചു. വിവിധ സെഷനുകളിലായി കെ. നൂറുദ്ദീൻ സ്വലാഹി, അഷ്കർ ഒറ്റപ്പാലം, ശഫീഖ് സ്വലാഹി മണ്ണാർക്കാട്, ശാഫി സ്വബാഹി, ഹാരിസ് ആറ്റൂർ, അക്ബർഷാ അൽ ഹികമി, ശുഐബ് അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി, തംജീദ് അൽ ഹികമി, അജ്മൽ ഫൗസാൻ, സമീർ കരിച്ചാറ, നാസിഫ് റഹ്മാൻ, അർഷദ് പട്ടം തുടങ്ങിയവർ സംസാരിച്ചു. Minister V. Sivankutty Photo ടീൻസ്പേസ് ജില്ല സെക്കഡറി വിദ്യാർഥി സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.