കന്യാകുമാരിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അണ്ണാ സ്റ്റേഡിയത്തിൽ കലക്ടർ എം. അരവിന്ദ് ദേശീയ പതാക ഉയർത്തി. തുടർന്ന് പൊലീസിന്റെ ഗാഡ് ഓഫ് ഓണർ സ്വീകരിച്ചു. വിവിധ വകുപ്പുകളിൽ മികച്ച സേവനം അനുഷ്ഠിച്ച 205 പേർക്ക് പ്രശംസപത്രവും ക്ഷേമനിധികളും നൽകി. ചടങ്ങിൽ വിജയ് വസന്ത് എം.പി, മേയർ ആർ. മഹേഷ്, എസ്.പി. ഹരി കിരൺ പ്രസാദ്, ഡി.ആർ. ഒ. ശിവപ്രിയ, ഡി.എഫ്.ഒ. ഇളയരാജ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.