തിരുവനന്തപുരം: ഒരു സംസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രങ്ങൾ ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് സി.പി.എം മുഖപത്രം 'ദേശാഭിമാനി'യുടെ മുഖപ്രസംഗം. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്‍റെയും ഉപദേശങ്ങളിൽ വൈരുധ്യമുണ്ടെങ്കിൽ ആദ്യത്തേത് തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കണമെന്നാണ് രാമേശ്വർ പ്രസാദ് വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധിയെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. 11 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ വിസമ്മതിച്ച സാഹചര്യത്തിലാണ് മുഖപ്രസംഗം. നിയമസഭയിൽ ബി.ജെ.പിക്ക് പ്രാതിനിധ്യം ഇല്ലാത്തതിന്‍റെ പോരായ്മ തീർക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറും തമ്മിലെ വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാന കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ചുമതലയേറ്റശേഷം ഗവർണർ സർക്കാറിന് തടസ്സം നിൽക്കുകയായിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് 163ാം ഭരണഘടന അനുച്ഛേദം വ്യക്തമാക്കുന്നു. പദവിയുടെ വലുപ്പം മനസ്സിലാക്കാതെ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയത് തീരുമാനിച്ചുറപ്പിച്ചത് പോലെയാണ്. സംസ്ഥാന സർക്കാറുമായുണ്ടായ ചില തെറ്റിദ്ധാരണകൾ വിവാദമാക്കിയത് അതിനാലാണ്. സർക്കാറിന്‍റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ അക്കാര്യം വ്യക്തമാണെന്നും സി.പി.എം മുഖപത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.