പ്രമേഹരോഗികൾക്ക് എപ്പോഴും വിളിക്കാം; ടോൾഫ്രീ നമ്പർ

തിരുവനന്തപുരം: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ടോൾ ഫ്രീ അമ്പ്യുട്ടേഷൻ ഹെൽപ് ലൈൻ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്തു. വാസ്കുലർ സർജറി ദിനത്തോടനുബന്ധിച്ചാണ് ടോൾ ഫ്രീ നമ്പറായ 1800-123-7856 സേവനം ആരംഭിക്കുന്നത്. പ്രമേഹം മൂലമോ അമിത പുകവലിയുടെ ഫലമായോ കാൽപാദം നീക്കം ചെയ്യേണ്ടി വരുന്ന രോഗികൾക്കും അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉടനടി പരിഹാരത്തിനായി ആശ്രയിക്കാവുന്ന നമ്പറാണിത്. 24 മണിക്കൂറും രോഗസംബന്ധമായ വിഷയങ്ങൾ അറിയാൻ കഴിയും. പ്രമേഹ രോഗികൾക്കിടയിലെ കാൽ മുറിച്ചുമാറ്റുന്നതു കുറക്കുക എന്ന ലക്ഷ്യത്തോടെ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ക്യാമ്പയിന്റെ ഭാഗമായാണ് ടോൾ ഫ്രീ നമ്പർ സേവനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന്​ ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.