കാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാൽ ഇനി പിഴ

തിരുവനന്തപുരം: കാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിക്കുന്ന ഇരുചക്രവാഹനക്കാരിൽനിന്ന്​ പിഴ ഈടാക്കാൻ മോ​േട്ടാർ വാഹന വകുപ്പിന്റെ നിർദേശം. ഹെൽമറ്റിൽ കാമറ ​െവച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനുശേഷവും കുറ്റം തുടർന്നാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് കമീഷണർ ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സെക്​ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയായി കണ്ടാണ് നടപടിയെടുക്കുന്നത്. ഹെൽമറ്റിൽ കാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കാമറ റെക്കോഡിങ് സൗകര്യമുള്ള ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വിഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതർ പറയുന്നത്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.