തിരുവനന്തപുരം: കാര്‍ഡിയോ വാസ്‌കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്‍വേസിവ് കാര്‍ഡിയോ വാസ്‌കുലാര്‍ പ്രഫഷണല്‍സ് (എസ്.ഐ.സി.പി) കേരള ഘടകത്തിന്‍റെ വാര്‍ഷിക സമ്മേളനം കോവളത്ത് ആരംഭിച്ചു. കാര്‍ഡിയോ വാസ്‌കുലാര്‍ ചികിത്സരംഗത്തെ അതിനൂതന ഇമേജിങ് സാങ്കേതികവിദ്യകളും കീറിമുറിക്കലുകള്‍ ഇല്ലാത്ത ശസ്ത്രക്രിയ സാങ്കേതികവിദ്യകളും രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. എം. വിൻസെന്‍റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി.പി പ്രസിഡന്‍റ് എസ്. അനിൽകുമാർ, ജോഷി കെ. ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി രശ്മി മോഹൻ, ജോജോ ഏലിയാസ് ജോൺ, ജിജിൻ നാഥ്, ജിബിൻ തോമസ് തരിയൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.