-പടം- തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്ന കേസിൽ ടിക്-ടോക് താരം അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ കൃഷ്ണൻ അമ്പലത്തിനു സമീപം വിനീത് വിജയനെയാണ്(25) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം നഗരത്തിലെ കോളജ് വിദ്യാർഥിനിയെയാണ് പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ടിക്-ടോക്കിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്നെന്നും സിനിമ രംഗത്ത് പ്രവർത്തിക്കുകയാണെന്നും ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. കാറിൽ കയറ്റി കൊണ്ടുപോയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറി. ഇതിൽ പ്രതികരിച്ച് തിരികെ പോയ പെൺകുട്ടിയോട് പ്രതി പിന്നീട് ക്ഷമാപണം നടത്തി. വിവാഹം കഴിക്കാൻ തയാറാണെന്ന് വീണ്ടും വാഗ്‌ദാനം നൽകി. തുടർന്ന് പെൺകുട്ടിയുമൊന്നിച്ച് ഒരു കാർ ഷോറൂമിലെത്തി. പുതിയ കാർ വാങ്ങാൻ ഓർഡർ നൽകിയ ശേഷം തമ്പാനൂരിലെ ഹോട്ടലിലേക്ക് എത്തി. ഇവിടെ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ തൃശൂർ സൈബർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മറ്റു യുവതികൾക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ഫോർട്ട് അസി. കമീഷണർ എസ്. ഷാജി, തമ്പാനൂർ സി.ഐ ആർ. പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.