പാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ 156,157,158,182 അംഗൻവാടികളുടെ നേതൃത്വത്തില്‍ കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് സംഘടിപ്പിച്ചു. ലഹരിവിമുക്ത കൗമാരം, സാമൂഹികമാധ്യങ്ങളുടെ ഉപയോഗവും സുരക്ഷയും എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു, പത്രപ്രവര്‍ത്തകനായ ഹരി പെരുങ്കടവിള എന്നിവര്‍ ക്ലാസെടുത്തു. ഹയര്‍സെക്കൻഡറി തലം വരെയുള്ള 20 വിദ്യാർഥികള്‍ ക്ലാസില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം പുല്ലൂര്‍ക്കോണം കൃസ്തുദാസ്, അംഗൻവാടി വര്‍ക്കര്‍മാരായ മിനി, ദീപകുമാരി, ലീല, ശ്രീകല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.