വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്ത് ചെട്ടിയാപാറ വാർഡ് മെംബർ ബി. പ്രതാപനെ പഞ്ചായത്ത് ഓഫിസിൽവെച്ച് പ്രസിഡന്റ് ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പ്രധിഷേധയോഗം മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിമിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. പീരുമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ അശോക്, ഷൗക്കത്തലി, കണ്ടമത്ത് ഭാസ്കരൻ നായർ, എൽ.എസ്.ലിജി, സുമംഗല, ശ്യാംലാൽ, ഷിബു ചെട്ടിയാംപാറ, റഹിം എന്നിവർ സംസാരിച്ചു. അറസ്റ്റുണ്ടായിെല്ലങ്കിൽ പഞ്ചായത്ത് ഓഫിസിലേക്കും വിതുര പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.