കൈത്തറി ദിനാഘോഷം: ജില്ല തല ഉദ്ഘാടനം ബാലരാമപുരത്ത്

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനമായ ഞായറാഴ്ച ബാലരാമപുരത്ത് വിവിധ പരിപാടികളോടെ ദിനാഘോഷം നടക്കും. ജില്ല തല ഉദ്ഘാടനം രാവിലെ പതിനൊന്നിന്​ മന്ത്രി വി. ശിവന്‍കുട്ടിയും മന്ത്രി ജി.ആര്‍. അനിലും ചേര്‍ന്ന് നിർവഹിക്കും. മുതിര്‍ന്ന നെയ്ത്തുകാരെ ചടങ്ങില്‍ ആദരിക്കും. ഭൗമസൂചിക ലഭിച്ച അഞ്ചിനം കൈത്തറി വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫാഷന്‍ ഷോയും നെയ്ത്തിന്റെ പ്രദര്‍ശനവും നടക്കും. ജില്ലയില്‍ മൈനിങ്​, ക്വാറിയിങ്​ നിരോധനം പിന്‍വലിച്ചു തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവക്ക്​ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മുഹർറം അവധി: ഇന്റര്‍വ്യൂ തീയതി മാറ്റി തിരുവനന്തപുരം: പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) തസ്തികയിലേക്കുള്ള കരാര്‍ നിമയനത്തിന്റെ വാക്-ഇന്‍ ഇന്റര്‍വ്യൂ തീയതി മാറ്റി. ആഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് പത്തിന് രാവിലെ പതിനൊന്നിലേക്ക് മാറ്റിയതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.