തിരുവനന്തപുരം: ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ് ശനിയാഴ്ച ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഡോ. രജിത് കുമാർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന മത്സരാർഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, നാല് ഫോട്ടോ എന്നിവയുമായി രാവിലെ എട്ടിന് സ്റ്റേഡിയത്തിൽ എത്തണമെന്ന് സംഘാടകൾ അറിയിച്ചു. ഭാരത് ഭവനിൽ രബീന്ദ്ര സംഗീത ശിൽപശാല തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ടാഗോർ ഓർമദിനമായ ഞായറാഴ്ച സംഘടിപ്പിക്കുന്ന രബീന്ദ്രസംഗീത ശിൽപശാലയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. രബീന്ദ്രനാഥ് ടാഗോറിന്റെ ജീവിതവും കലയും ആസ്പദമാക്കി കവിയും ഗാനരചയിതാവുമായ ഡോ.കെ. ജയകുമാർ രചിച്ച രബീന്ദ്ര സംഗീത കാവ്യ രചനയുടെ ചിട്ടപ്പെടുത്തലും തുടർന്ന് ഗാനാലാപനവും സംഗീത ശിൽപശാലയിൽ ഒരുങ്ങും. ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി ശിൽപശാല നയിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന സംഗീത ശിൽശാലയിലും ഗാനാലാപനത്തിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് bharathbhavankerala@gmail.com എന്ന ഇ മെയിൽ വഴിയോ ഏഴിന് 9.30ന് മുമ്പ് ഭാരത് ഭവൻ ഓഫിസിൽ നേരിട്ടെത്തിയോ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 4000282.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.