തിരുവനന്തപുരം: സി.സി.ടി.വി കാമറ മേഖലയിൽ പ്രവർത്തിക്കുന സ്വകാര്യ സ്ഥാപനങ്ങളുടെ സംഘടനയായ എ.കെ.ഇ.എസ്.എസ്.ഐ.എയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച തമ്പാനൂർ റെയിൽവേ ഓഡിറ്റോറിത്തിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 30ഓളം കമ്പനികൾ പങ്കെടുക്കുന്ന എക്സ്പോയും സംഘടിപ്പിക്കും. വീൽചെയർ വിതരണം, കുട്ടികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം. രഞ്ജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിനി മാരത്തൺ തിരുവനന്തപുരം: ആഗസസ്റ്റ് ഏഴ് വരെ ലോക മുലയൂട്ടൽ ആഴ്ചയായി ആചരിക്കുന്നതിന്‍റെ ഭാഗമായി ആറിന് തലസ്ഥാനത്ത് മിനി മാരത്തൺ സംഘടിപ്പിക്കും. രാവിലെ ആറിന് കനകക്കുന്നിന് മുന്നിൽ നിന്നാണ് മൂന്ന് കിലോമീറ്റർ മാരത്തൺ തുടങ്ങുക. റെഡ്ക്രോസ് സൊസൈറ്റി, നിയോജൻ കെയർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.