മയക്കുമരുന്നുമായി മൂന്നുപേർ കോവളത്ത് പിടിയിൽ

വിഴിഞ്ഞം: മയക്കുമരുന്നുമായി മൂന്നുപേർ കോവളത്ത് പിടിയിലായി. ഓൾസെയിന്റസ് നിസാം മൻസിലിൽ അനസ് (23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ ജോസ് (28), പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം (26) എന്നിവരാണ് കോവളം പൊലീസിന്റെ പിടിയിലായത്. കോവളത്തെ ഹോട്ടലിൽ തങ്ങിയ പ്രതികളിൽ നിന്ന് അരലക്ഷത്തോളം രൂപയുടെ മയക്കുമരുന്നും ഗുളികകളും കണ്ടെടുത്തു. വിലയേറിയ പൂച്ചകളെ വിൽക്കാനെന്ന വ്യാജേന തിങ്കളാഴ്ച രാത്രിയാണ് ഇവർ കോവളത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. ഇവരുടെ കൈയിൽ ഒരു പൂച്ചയും ഉണ്ടായിരുന്നതായി കോവളം പൊലീസ് പറഞ്ഞു. കോവളം എസ്.എച്ച്.ഒ ജി. പ്രൈജു, എസ്.ഐമാരായ എസ്.അനീഷ് കുമാർ, വിജയകുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒമാരായ അരുൺ, ജിജി, സുനിൽ, ശ്യാംകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.