പരാതികൾ പരിഹരിക്കാൻ 'നഗരസഭ ജനങ്ങളിലേക്ക്'

തിരുവനന്തപുരം: അഴിമതിരഹിത സദ്ഭരണം ലക്ഷ്യമാക്കി തിരുവനന്തപുരം കോർപറേഷൻ 'നഗരസഭ ജനങ്ങളിലേക്ക്' എന്ന പേരിൽ പ്രചാരണ പരിപാടി നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളിൽനിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കാണുകയുമാണ് ലക്ഷ്യം. ആദ്യം സോണൽ ഓഫിസ് അടിസ്ഥാനത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്​ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് ശ്രീകാര്യം സോണൽ ഓഫിസിൽ നടക്കും. മേയറും ഉദ്യോഗസ്ഥരും പരാതി സ്വീകരിക്കും. 10ന് വിഴിഞ്ഞം, 12ന് നേമം, 17ന് വട്ടിയൂർക്കാവ്, 19ന് തിരുവല്ലം, 23ന് കുടപ്പനക്കുന്ന്, 25ന് ഫോർട്ട്, 27ന് ഉള്ളൂർ, 29ന് ആറ്റിപ്ര, സെപ്​റ്റംബർ 15ന് കഴക്കൂട്ടം, 16ന് കടകംപള്ളി എന്നിങ്ങനെയാണ് മറ്റ് സോണൽ ഓഫിസുകളിലെ ക്രമീകരണം. ലഭിക്കുന്ന പരാതികളിൽ ഒരാഴ്ചക്കുള്ളിൽ ക്രോഡീകരിച്ച് ഒരുമാസത്തിനുള്ളിൽ പരിഹാരം കാണും. പിന്നീട് വാർഡ് അടിസ്ഥാനത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും സംസ്ഥാനത്ത് സിറ്റിസൺ പോർട്ടൽ വിനിയോഗത്തിൽ തിരുവനന്തപുരം കോർപറേഷനാണ് മുന്നിൽ. കെട്ടിട നിർമാണ അനുമതിക്കായി ലഭിച്ചത് 16462 അപേക്ഷകളാണ്. അവയിലധികവും നടപടിയായി. പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് കോർപറേഷൻ. 2022-23 സാമ്പത്തികവർഷത്തെ പദ്ധതികളിൽ ആദ്യം അംഗീകാരം നേടുകയും ചെയ്തു. വ്യവസായ നഗരമെന്ന കാഴ്ചപ്പാടാണ് കോർപറേഷനുള്ളത്. നികുതി പിരിവിൽ വൻ വർധനയാണെന്നും മേയർ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.