'സ്വദേശി ദർസ്' ജില്ല തല കൺവെൻഷൻ സംഘടിപ്പിച്ചു

തിരുവനന്തപുരം: 'സ്വദേശി ദർസ്' ജില്ലയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷന്റെയും ജംഇയ്യതുൽ ഖുത്തബാഇന്റെയും ആഭിമുഖ്യത്തിൽ ജില്ല തല കൺവെൻഷൻ കണിയാപുരം നൂറുൽ ഹിക്മ ശരിഅ: ആൻഡ് ആർട്സ് കോളജിൽ നടന്നു. സമസ്ത ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ഷെരീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യതുൽ ഖുതബാഅ്​ സംസ്ഥാന സെക്രട്ടറി സിദ്ധീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി അസ്ഹരി കണിയാപുരം ചെയർമാൻ, ആലങ്കോട് ഹസൻ, ഫക്രുദീൻ ബാഖവി ബീമാപള്ളി, യൂസഫ് ഫൈസി പാങ്ങോട്, തൊൽഹത്ത് അമാനി കുളപ്പാടം, അഹ്മദ് റഷാദി ചുള്ളിമാനൂർ, അൻവറുദ്ദീൻ അൻവരി അമരവിള, ജസീം ഫൈസി കാവോട്ട്മുക്ക്, ഹാഷിം മൗലവി തൊളിക്കോട്, ഷാനവാസ് മാസ്റ്റർ കണിയാപുരം, നിഹാസ് ചാന്നാങ്കര, അഡ്വ. സുബൈർ വഴിമുക്ക്, ഡോക്ടർ മുഹമ്മദ് ശരീഫ് നിസാമി വെള്ളൂർ, ഹാറൂൺ റഷീദ് വള്ളക്കടവ്, തൻസീൽ വാഫി ജമ്മി മുക്ക്, അബ്ദുൽ അസീസ് മുസ്‌ലിയാർ ബീമാപള്ളി,അബ്ദുൽ അസീസ് മൗലവി കണ്ടൽ, അൻസിൽ മൗലവി വേളി എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. ചിത്രം: convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.