ചെറുന്നിയൂർ ബഡ്‌സ് സെന്റർ ഉദ്​ഘാടനം ചെയ്തു

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കാറാത്തലയിലെ വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശശികല ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ്‌ രാമൻ, ശിവകുമാർ, അഖിൽ കാറാത്തല എന്നിവർ സംബന്ധിച്ചു. File name Tw 1 VKL 1 buds centre ulkhadanam.jpg ചെറുന്നിയൂർ പഞ്ചായത്ത് ബഡ്സ് സെന്ററിന്റെ ഉദ്​ഘാടനം പ്രസിഡന്റ് ശശികല നിർവഹിക്കുന്നു വിദ്യാദിശ: വർക്കല മണ്ഡലം മികവുത്സവം നാളെ വർക്കല: വിദ്യാദിശ വർക്കല മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നു. മികവുത്സവം 2022 വ്യാഴാഴ്ച നാലിന് വർക്കല കൈരളി ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യും. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. വർക്കല മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾ രണ്ടു മണിക്ക് തന്നെ എത്തിച്ചേരണമെന്ന് എം.എൽ.എ ഓഫീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.