കരവാരം പഞ്ചായത്തിൽ സി.പി.എം റിലേ സത്യഗ്രഹം

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവഞ്ചനക്കെതിരെ സി.പി.എം നേതൃത്യത്തിൻ കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ റിലേ സത്യഗ്രഹം ആരംഭിച്ചു. സംസ്ഥാനത്തെ മാതൃക പഞ്ചായത്തായിരുന്ന കരവാരം ഗ്രാമപഞ്ചായത്ത് ബി.ജെ.പി ഭരണത്തിൽ എല്ലാരംഗത്തും പിറകോട്ട് പോയെന്ന്​ സി.പി.എം ആരോപിച്ചു. സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ രാഷ്ട്രീയപ്രേരിതമായി ഏറ്റെടുക്കുന്നില്ല. ഇതിനെതിരായാണ് സി.പി.എം നേതൃത്വത്തിൽ റിലേ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ. രാമു, ബി.എസ്. അനിൽകുമാർ, അഡ്വ.എസ്. ജയചന്ദ്രൻ, മധുസൂതനകുറുപ്പ്, കെ. സുഭാഷ് എന്നിവർ സംസാരിച്ചു, അഡ്വ.എസ്.എം. റഫീക്ക് സ്വാഗതം പറഞ്ഞു. Twatl karavaram cpm കരവാരം ഗ്രാമപഞ്ചായത്തിന് മുന്നിലെ സി.പി.എം സംഘടിപ്പിച്ച റിലേ സത്യഗ്രഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.