അവാർഡ് ദാനവും ബോധവത്​കരണവും

ആറ്റിങ്ങൽ: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്യ ബോധവത്​കരണ മാജിക്‌ ഷോയും അഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. പൊതുസമ്മേളനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ഉദ്​ഘാടനം ദക്ഷിണ മേഖല ഐ.ജി പി. പ്രകാശ് നിർവഹിച്ചു. ഭൂമിക്കൊരു കുട പദ്ധതിയുടെ ഉദ്​ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. അനിൽ നിർവഹിച്ചു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ. എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹരിതഭവനം പദ്ധതിയുടെ ഉദ്​ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ മെംബർ ഗംഗ അനിയും സി.വി.ആർ.എ പദ്ധതിയുടെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ഡി.എസ്. സുനീഷ് ബാബുവും നിർവഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് എസ്.ഐ. അമർസിങ് നായകം, എ.ഡി.എസ് ചെയർപേഴ്സൻ ജീന, എം. അബ്ദുൽ ജബ്ബാർ, എഡിനോറ എം.ഡി ജി. പ്രഭാകരൻ, മജിഷ്യൻ നാഥ്, എം. ഉമ്മർ, എസ്. ശശി, എസ്. വിജയൻ, ആർ. സജീവ്, എ.കെ. സലിം എന്നിവർ സംസാരിച്ചു. Twatl residents ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെയും ആരോഗ്യ ബോധവത്​കരണ മാജിക്‌ ഷോയുടെയും ഉദ്​ഘാടനം ദക്ഷിണ മേഖല ഐ.ജി പി. പ്രകാശ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.