പട്ടികജാതി വികസന പദ്ധതി അവലോകനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പട്ടികജാതി വിഭാഗങ്ങളുടെ വികസന ഫണ്ടിന്റെ പുരോഗതി വിലയിരുത്തി. സംസ്ഥാന പട്ടികജാതി-വർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കോഓഡിനേഷൻ കമ്മിറ്റിയുടെ നിയോജകമണ്ഡലംതല യോഗം ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്. കുമാരി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേന്ദ്രൻ, പി. ബീന, ഡി. സ്മിത, ടി.ആർ. മനോജ്, കെ. താജുന്നിസ, ജില്ല അഡീഷനൽ പട്ടികജാതി ഓഫിസർ സരിൻ ഐ.ആർ, റിസർച് അസിസ്റ്റന്റ് മനോഷ് കുറുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മെംബർമാർ, എൻജിനീയറിങ്​ ഉദ്യോഗസ്ഥർ, പട്ടികജാതി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ ആദ്യ പട്ടികജാതി കോ ഓഡിനേഷൻ യോഗമായിരുന്നു ആറ്റിങ്ങലിലേത്. Twatl os ambika mla ആറ്റിങ്ങലിൽ പട്ടികജാതി കോഓഡിനേഷൻ കമ്മിറ്റി ഒ.എസ്. അംബിക എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.