വീട് നിർമിച്ച് നൽകി

ആറ്റിങ്ങൽ: മംഗലപുരം തോന്നയ്ക്കൽ എ.ജെ കോളജ് ഓഫ് സയൻസ് ആൻഡ്​ ടെക്നോളജിയിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾ . മോഹനപുരം ഖബറടിയിൽ സുധീനക്കാണ് വീടൊരുക്കിയത്. 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.ജി.ആർ. അനിൽ നിർവഹിച്ചു. വി.ശശി എം.എൽ.എ, പ്രിൻസിപ്പൽ കെ.വൈ. മുഹമ്മദ് കുഞ്ഞ്, ഡോ. അൻസർ ആർ.എസ്, ഡോ. ഷാജി, ഡോ. നോഹ ലാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, പഞ്ചായത്ത് അംഗം ബി.സി. അജയരാജ്, ഡോ. സത്യരാജ്, പി.ടി.എ പ്രസിഡന്റ് എം.എൽ. രവി, മുഹമ്മദ് ആസിഫ്, വിഷാൽ തുടങ്ങിയവർ പങ്കെടുത്തു. Twatl gr anil തോന്നയ്ക്കൽ എ.ജെ കോളജ് എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽദാനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.